Friday, September 11, 2015

 സാംസ്കാരിക വേദി
മാത്തില്‍ ഗവ.ഹയര്‍സെക്കന്ററി വിദ്യാര്‍ത്ഥികളുടെ സാംസ്കാരി കൂട്ടായ്മയായ സാംസ്കാരികവേദിയുടെ നേതൃത്വത്തില്‍ നടത്തിയ നാട്ടുരുചിമേള എന്ന പരിപാടി പുതുമയാര്‍ന്നതായി. കമ്പോളത്തെ ആശ്രയിക്കാത്ത വസ്തുക്കള്‍ ഉപയോഗിച്ച് വീടുകളില്‍ തയ്യാറാക്കിയ നാന്നൂറോളം വിഭവങ്ങളാണ് കുട്ടികള്‍ കൊണ്ടുവന്നത്.
സ്കൂള്‍വരാന്തയില്‍ നിരത്തിവച്ച വിഭവങ്ങള്‍ കാണാനും രുചിക്കാനും യുപിക്ലാസിലെയും ഹൈസ്കൂള്‍ ക്ലാസിലെയും കുട്ടികളും എത്തിയിരുന്നു. ജൈവകര്‍ഷകനും പ്രകൃതിജീവനപ്രചാരകനുമായ ആലക്കാട്ടെ എം.പി കുഞ്ഞിക്കൃഷ്ണനാണ് പരിപാടി ഉദ്ഖാടനം ചെയ്തത്.അദ്ദേഹം കൊണ്ടുവന്ന താളുകറി എല്ലാക്കുട്ടികള്‍ക്കും കഴിക്കാന്‍ കൊടുത്തു.വൈച്ചപ്പുളി ഇട്ടുവച്ച വയലറ്റുതാളുകറി കുട്ടികള്‍ക്ക് പുതിയ അനുഭവമായി.പ്രകൃതിജീവനവും ജൈവകൃഷിയും കൊണ്ട് രോഗങ്ങളില്ലാതെ ജീവിക്കാന്‍ കഴിയും എന്ന് അദ്ദേഹം പറഞ്ഞു.വേവിക്കാത്ത ചമ്മന്തികള്‍,വേവിച്ച ഇലക്കറികള്‍ ,വാഴ വിഭവങ്ങള്‍, ചക്ക വിഭവങ്ങള്‍, ഇങ്ങനെ രുചികരവും പോഷകസമൃദ്ധവുമായ അനേകം വിഭാഗത്തിലുള്ള വിഭവങ്ങള്‍ കുട്ടികള്‍ കൊണ്ടുവന്നിരുന്നു.

Thursday, September 6, 2012

നെല്‍വയല്‍ നശിപ്പിക്കുന്ന വികസനം നമുക്കുവേണ്ട.പരിസ്ഥിതിക്ലബ്ബിലെകുട്ടികള്‍ വയലില്‍ ചങ്ങലതീര്‍ക്കുന്നു.

Tuesday, September 13, 2011

വനാതിര്‍ത്തിയിലൂടെ

വനാതിര്‍ത്തിയിലൂടെ
ക്രിസ്തുമസ് വെക്കേഷന്‍ എങ്ങനെ ആനന്ദകരമാക്കും എന്നാലോച്ചിരുന്നപ്പോഴാണ് സീക്ക് എന്ന പ്രകൃതിസംഘടനയുടെ ഒരു ക്യാമ്പിനെക്കുറിച്ച് ഞാന്‍ അറിഞ്ഞത്. അതിനു പങ്കെടുക്കാന്‍ ഞാനും തീരുമാനിച്ചു. കേരള-കര്‍ണാടക വനാതിര്‍ത്തിയിലായിരുന്നു ക്യാമ്പ്. ഞാന്‍സീക്കിന്റെ ചുമതലയുള്ള പപ്പന്‍മാഷിന്റെ പയ്യന്നൂരിലുള്ളവീട്ടിലെത്തി. അവിടെ അപ്പോള്‍ പതിനഞ്ചോളം പേര്‍ ഉണ്ടായിരുന്നു. ഞങ്ങള്‍ ബസ്റ്റാന്റില്‍ നിന്നും ചെറുപുഴവരെ ബസ്സിന് പോയി. ചെറുപുഴയില്‍ നിന്നും ഉച്ചഭക്ഷണത്തിനുശേഷം ജീപ്പിലായിരുന്നു യാത്ര. മലനിരകളാല്‍ സുന്ദരമായ കേരളത്തെ കണ്ടാസ്വദിക്കാന്‍ ഈ യാത്രയില്‍ എനിക്കുകഴിഞ്ഞു. അതുവരെ പരിചയമില്ലാത്ത മുഖങ്ങളായിരുന്നു എല്ലാമെങ്കിലും ജീപ്പുയാത്ര കഴിയു്പോഴേക്കും എല്ലാവരും പരിചിതരായി. കേരളത്തിലെ ഒട്ടുമിക്ക ജില്ലകളില്‍ ഉള്ളവരും ഇവിടെ ഉണ്ട്. കുട്ടികളായി ആറുപേര്‍ മാത്രം. ജീപ്പു നിന്നിടത്തുനിന്നും ആറോ ഏഴോ കിലോമീറ്റര്‍ നടക്കാനുണ്ട്െന്ന് പപ്പന്‍ മാഷ് പറഞ്ഞപ്പോള്‍ ഞാന്‍ എന്റെ മുതുകിലേക്കുനോക്കി. മറ്റൊന്നുമല്ല. നാലുദിവസത്തേക്കുവേണ്ട വസ്ത്രങ്ങളും ലഘുഭക്ഷണങ്ങളുമടങ്ങിയ ഒരു വലിയ ബാഗ് ചുമന്നുകൊണ്ടാണ് ഞാന്‍ നില്ക്കുന്നത്.  എല്ലാവര്‍ക്കും എന്റെ അവസ്ഥ തന്നെയാണ്. ചുറ്റും കാടാണ്. ഇവിടെയെങ്ങും മനുഷ്യവാസമില്ല. നടന്ന് പകുതിയോളമായപ്പോള്‍ ഒരു കാട്ടരുവിയുടെ അരികില്‍ ചെന്നിരുന്നു. ശാന്തമായ വനാന്തരീക്ഷത്തില്‍ കളകളാരവം മുഴക്കി ജീവസ്സുറ്റതാക്കിത്തീര്‍ത്തുകൊണ്ട് പാറക്കല്ലുകളില്‍ത്തട്ടി ചിതറിത്തെറിച്ചുപായുന്ന ആ കാനനച്ചോല എന്റെ യാത്രാക്ഷീണമൊക്കെ പാടേ മായ്ച്ചുകളഞ്ഞു. വൈകുന്നേരത്തെ ചായ ആ കാട്ടരുവിയിലെ വെള്ളമായിരുന്നു. തിന്നാന്‍ കൊണ്ടുവന്ന ബിസ്കറ്റും മറ്റും തിന്നു. ഈ വനാന്തരീക്ഷം എനിക്ക് വളരെ ഇഷ്ടപ്പെട്ടു. കടലാസും പ്ലാസ്റ്റിക് കവറുകളും അരിച്ചുപെറുക്കിയാല്‍പ്പോലും കിട്ടാത്ത സ്ഥലം. അതുകൊണ്ടുതന്നെയായിരിക്കും ബിസ്കറ്റാ തിന്നതിനുശേഷം കവര്‍ ബാഗില്‍ത്തന്നെ ഇട്ടുവെക്കാന്‍ എനിക്കു സഹയാത്രികര്‍ക്കു തോന്നിയത്. വേഗം നടക്കാം ഇരുട്ടുന്നതിനു മുമ്പ് ക്യാമ്പുചെയ്യാനുള്ളസ്ഥലത്തെത്തണം എന്ന് പപ്പന്‍മാഷ് പറഞ്ഞപ്പോള്‍ ഞങ്ങള്‍ അവിടെനിന്നും നടക്കാന്‍ തുടങ്ങി. ഇടയ്ക്ക് ആഹിവാസികളുടെ ചെറിയ കുടിലുകള്‍ കണ്ടു. വികസനത്തിന്റെ ആദ്യാക്ഷരങ്ങള്‍ പോലും എത്തിപ്പെടാത്ത കുടിലുകള്‍. ആറുമണിയോടടുത്തപ്പോള്‍ലക്ഷ്യസ്ഥാനത്തെത്തി. അവിടെ ആദവാസിമൂപ്പനും രണ്ടുഭാര്യമാരും കുറച്ചുകട്ടികളും ചെറുപ്പക്കാരുമൊക്കെ ഞങ്ങളെ സ്വീകരിക്കാന്‍ ഉണ്ടായിരുന്നു. ഞങ്ങള്‍ക്കുവേണ്ടുന്ന ഭക്ഷണസാമഗ്രികള്‍ താഴെ റോഡില്‍നിന്നും ഇവിടെ വരെ ഇവര്‍ തലച്ചുമടെയി ക്കൌണ്ടുവന്നു എന്ന് കേട്ടപ്പോള്‍ എനിക്ക് അത്ഭുതമായി. ഇനിടെ എത്തുമ്പോള്‍ സംഘത്തില്‍ മാല്പതോളം പേര്‍ ഉണ്ടായിരുന്ു. ആറുമണിയാകുമ്പോഴേക്കും ഈ മലമുകളില്‍ ഇരുട്ടുപടരാന്‍ തുടങ്ങിയിരുന്നു. തണുപ്പിന് കട്ടിയും കൂടിത്തുടങ്ങി. ഏഴു മണി കഴിഞ്ഞപ്പോഴേക്ും ഒരു സ്വെറ്ററില്‍ ഒതുങ്ങാത്ത തണുപ്പു തുടങ്ങി. വീട്ടില്‍ നിന്ന് സ്വെറ്ററ്‍ വേണ്ടെന്നു പറഞ്ഞെങ്കിലും നിര്ബന്ധിച്ചാണ് എന്നെക്കൊണ്ടതെടുപ്പിച്ചത്. എടുത്തില്ലായിരുന്നെങ്കില്‍ മണ്ടത്തരമാകുമായിരുന്നെന്ന് ഇപ്പോള്‍ എനിക്കു തോന്നുന്നു. പണ്ടെപ്പോഴോ ഏലക്കായ ഉണക്കി സൂക്ഷിക്കാന്‍ കെടടിയ പാതിയിടിഞ്ഞ ഒരുകെട്ടിടത്തിലാണ് ഞങ്ങള്‍ ക്യാമ്പ് ചെയ്യുന്നത്. ഭക്ഷണത്തിനുശേഷം ക്യാമ്പ് ഫയര്‍ ഉണ്ടായി. എല്ലാവരും പരസ്പരം പരിചയപ്പെട്ടു. കിടക്കാന്‍ അകത്തു ചെന്നപ്പോള്‍ മുറിയില്‍ ഉണങ്ങിയ പുല്ല് വിരിച്ചിട്ട് അതിനുുകളില്‍ പേപ്പര്‍ വിരിച്ചതു കണ്ടു. തണുപ്പിനെ അതിജീവിക്കാന്‍ ചെറിയെരു മാര്‍ഗ്ഗമായിരുന്നു അത്. അതിനുമുകളില്‍ ബെഡ്ഷീറ്റുവിരിച്ചു കിടന്നു. ആദ്യമായാണ് ഇങ്ങനെയൊരുകിടക്കയില്‍ ഞാന്‍ കിടക്കുന്നത്. 
രാവിലെ പലരുടെയും പല്ലുകള്‍ കൂട്ടിയിടിക്കുന്ന ശബ്ദം കേട്ടാണ് എഴുനേറ്റത്. പല്ലുതേച്ച് മുഖം കഴുകാന്‍ കാട്ടരുവിയുടെ അടുത്തെത്തി. തണുത്ത വെള്ളം.റെഫ്രിജറേറ്റര്‍ തോറ്റുപോകും. 
നടത്തത്തിനിടയില്‍ കരിങ്കല്ലുകൊണ്ട് വളരെ നീളത്തില്‍ കെട്ടിയിരിക്കുന്ന ഉയരം കുറഞ്ഞമതില്‍ കണ്ടു.അത് കേരളത്തിന്റെയും കര്‍ണാടകത്തിന്റെയും അതിര്‍ത്തിയായിരുന്നു. ഉച്ചതിരിഞ്ഞുള്ളനടത്തത്തില്‍ വഴിയരികില്‍ പലയിടത്തും വലിയ കഴികള്‍ കണ്ടു. പണ്ട് ആനയെപ്പിടിക്കാന്‍ നിര്‍മിച്ച കെണിയുടെ അവശേഷിച്ച ഭാഗമാമെന്നു മനസ്സിലായി. വഴിയില്‍ ചില സസ്യങ്ങള്‍ തൊടുന്നതില്‍ നിന്നും ഞങ്ങളെ മുരിര്‍ന്നവര്‍ വിലക്കി. ആനവിരട്ടി െന്ന സസ്യം തൊട്ടാല്‍ ചൊറിഞ്ഞ് നില്ക്കാന്‍ കഴിയില്ലത്രെ. ആനപോലും ഈ സസ്യത്തെ ഭയന്നിരുന്നു. അുകൊണ്ട് ആനയെക്കെണിയില്‍ വീഴ്ത്താന്‍ ശരിയായ വഴിയില്‍ ഈസസ്യത്തെ വെട്ടിയിട്ട് കെണിക്കുഴികളിലേക്ക് കൊണ്ടുവരാന്‍ ഈസസ്യം ഉപയോഗിച്ചിരുന്നെന്ന് കൂട്ടത്തില്‍ ഒരു മാഷ് പറഞ്ഞുതന്നു. 
പെട്ടെന്ന് എന്റെ മുന്നിലുണ്ടായിരുന്ന മരകൊമ്പില്‍ വലിയൊരു പാമ്പിനെക്കണ്ടു. നേരുപറഞ്ഞാല്‍ അതുഞങ്ങളുടെ വഴിമുടക്കിയിരുന്നു. ഹനുമാന്‍ കദളിത്തോട്ടത്തില്‍ വഴിമുടക്കിയ്യി ക്കിടന്ന കഥ എന്തിനോ ഞാനപ്പോള്‍ ഓര്‍ത്തുപോയി. അന്നേദിവസം ക്യാമ്പ്ഫയറില്‍ ഞാനൊരു നയാടിക്കളിപ്പാട്ടുപാടി. ഈ പാട്ട് നന്നേ പരിചയമുള്ളതുകൊണ്ടാണോ എന്നറിയില്ല അന്ന് അവിടെ ഭക്ഷണം കഴിക്കാന്‍ വന്ന ചില ആദിവാസിക്കുട്ടികളും മറ്റും അത് ശ്രദ്ധിച്ചീരുനനു. അന്നുരാത്രി തിരുവനന്തപുരത്തുനിന്നും കൊച്ചിയില്‍ നിന്നുമുള്ള രണ്ട് ചേട്ടന്മാര്‍ ഈ പാട്ടു പകര്‍ത്തിയെടുത്തതിനുശേഷമാണ് കിടന്നത്. 
കൂട്ടത്തില്‍ ഒരു കവിയുണ്ടായിരുന്നു. തൃശ്ശൂരില്‍ നിന്നുമാണ്. ആ ചേട്ടന്‍ വന്നതെന്നു തോന്നുന്നു. എന്നും രാവിലെ കാട്ടരുവിയുടെ തീരത്ത് പാറയുടെ മുകളില്‍ ഒരു ബുക്കും പെന്നുമായി ഇരിക്കുന്നതു കാണാം. 
ഇന്നത്തെ യാത്രയില്‍ വഴിയരികില്‍ ആനപ്പിണ്ടവും ആനയുടെ കാല്പാടും കണ്ട് ഞങ്ഹള്‍ കര്‍ണാടക ഫോറസ്റ്റ് ഗാര്‍ഡിനോട് തിരക്കി. ഈ ഭാഗങ്ങളില് മിക്കപ്പോഴും ആനവരാറുണ്ടത്രെ. വൈകുന്നേരത്തെ ടത്തത്തിനിടയില്‍ ഒരു വലിയ കൊക്കയുടെഅടുത്ത് ഞങ്ങളെത്തി. കടല്‍ നിരപ്പില്‍ നിന്നും എത്രയോ ഉയരത്തിലാണ് ഞങ്ങള്‍ നില്ക്കുന്നതെന്ന് എനിക്കപ്പോള്‍ ബോദ്ധ്യമായി. തിരിച്ചുപരുമ്പോള്‍ വഴിയോരത്ത് പണ്ടെപ്പൊഴോ കൃഷിചെയ്തിരുന്ന ഏലത്തിന്റെ ചെറിയ ചെറിയ ചെടികള്‍ കണ്ടു.

Tuesday, July 19, 2011

സ്വിച്ച് ഓഫ്

New Post
സ്വിച്ച് ഓഫ്
ശ്രീനാഥ്.കെ.വി.
ജി എച്ച് എസ് എസ് മാത്തില്‍
 ടൌണിലൂടെ നടക്കുമ്പോള്‍ ഒരു കാഴ്ച കണ്ടു. റോഡരികില്‍ ഒരാള്‍ക്കൂട്ടം. കാര്യമറിയാനുള്ളതിടുക്കത്തില്‍ വേഗം അങ്ങോട്ടുചെന്നു. ഒരു പയ്യന്‍ ചോരയില്‍ക്കുളിച്ച് പിടയുന്നു. അവന്റെ അരികിലായി തകര്‍ന്ന ഒരു ബൈക്കും കണ്ടു. ചുറ്റലും പൊതിഞ്ഞ ആളുകളെല്ലാം മൊബൈലില്‍ ദൃശ്യം പകര്‍ത്തുന്നു. ഉടനെ ഞാന്‍ എന്റെ പോലീസ് സുഹൃത്തിന്റെ മൊബൈലിലേക്കു വിളിച്ചുപറഞ്ഞു. "ഹലോ നീ ഉടനെ ടൌണ്‍വരെ ഒന്നു വരണം. ഇവിടെ ഒരു പയ്യന്‍ ആക്സിഡന്റില്‍ പെട്ടിരിക്കുകയാണ്". ഇത്രയും പറഞ്ഞ് ഞാന്‍ ഫോണ്‍ കട്ടുചെയ്തു. 
ആ പയ്യനെ എങ്ങനെയെങ്കിലും ഹോസ്പിറ്റലില്‍ എത്തിക്കാന്‍ വേണ്ടി ഞാന്‍ പല വണ്ടിക്കും കൈകാണിച്ചു. എന്നാല്‍ ഒരാളും വണ്ടി നിര്‍ത്തിയില്ല. 
അവനെ രക്ഷിക്കാനുള്ള വെപ്രാളംകൊണ്ട് രണ്ട് മിനിട്ടിനുശേഷം ഞാന്‍ പോലീസ് സുഹൃത്തിനെ വീണ്ടും വിളിച്ചപ്പോള്‍ കേട്ടു. "താങ്കള്‍ വിളിക്കുന്നയാള്‍ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണ്. ദയവായി അല്പസമയത്തിനുശേഷം ശ്രമിക്കൂ".   

Monday, March 7, 2011

ഒരു മാമ്പഴക്കാലാനുഭവം-ഹര്‍ഷ.പിവി

ഒരു മാമ്പഴക്കാലാനുഭവം-
ഹര്‍ഷ.പിവി
മഴക്കാലത്തിലെ നല്ല മഴയുള്ള ഒരു ദിവസം .ആ ദിവസത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ടായിരുന്നു. അന്ന് എന്റെ ഏഴാം ജന്മദിനമായിരുന്നു. ഇതി പ്രമാണിച്ച് ഞാനന്ന് സ്കൂളില്‍ പോയിരുന്നില്ല. സാധാരണയായി എല്ലാവര്‍ക്കും പിറന്നാള്‍ദിവസം മിഠായിയുമായി സ്കൂളില്‍പോകാന്‍ വലിയ ആഗ്രഹമായിരിക്കും. എന്നാല്‍ എന്റെ ആഗ്രഹം നേരെ തിരിച്ചാണ്. കാരണം അന്ന് വീട്ടില്‍ ബന്ധുക്കളും മറ്റും വരുന്ന വിവരം ഞാന്‍ നേരത്തേ അറിഞ്ഞിരുന്നു. 
രാവിലെ അമ്പലത്തില്‍ പോയി തിരിച്ചുവരുമ്പോഴേക്കും അമ്മ പായസം ഉണ്ടാക്കി. അയല്‍വീടുകളിലുംമറ്റും പായസവും മിഠായിയും കൊടുത്തു. അവര്‍ സ്കൂളില്‍ പോകാത്തതിന്റെ കാരണം അന്വേഷിക്കുന്നതിന്നു മുമ്പേതന്നെ ഞാന്‍ അവിടെനിന്ന് തടിതപ്പി. എന്റെ ഇളയമ്മയുടെ വീട് കുറച്ചകലെ ആയിരുന്നു. പായസവുമായി അവിടേക്ക് പോകാന്‍ ഞാന്‍ തീരുമാനിച്ചു. എന്നെ ഒറ്റയ്ക്ക് പറഞ്ഞയക്കാന്‍ അമ്മയ്ക്ക് ധൈര്യമില്ലാത്തതിനാല്‍