Tuesday, September 13, 2011

വനാതിര്‍ത്തിയിലൂടെ

വനാതിര്‍ത്തിയിലൂടെ
ക്രിസ്തുമസ് വെക്കേഷന്‍ എങ്ങനെ ആനന്ദകരമാക്കും എന്നാലോച്ചിരുന്നപ്പോഴാണ് സീക്ക് എന്ന പ്രകൃതിസംഘടനയുടെ ഒരു ക്യാമ്പിനെക്കുറിച്ച് ഞാന്‍ അറിഞ്ഞത്. അതിനു പങ്കെടുക്കാന്‍ ഞാനും തീരുമാനിച്ചു. കേരള-കര്‍ണാടക വനാതിര്‍ത്തിയിലായിരുന്നു ക്യാമ്പ്. ഞാന്‍സീക്കിന്റെ ചുമതലയുള്ള പപ്പന്‍മാഷിന്റെ പയ്യന്നൂരിലുള്ളവീട്ടിലെത്തി. അവിടെ അപ്പോള്‍ പതിനഞ്ചോളം പേര്‍ ഉണ്ടായിരുന്നു. ഞങ്ങള്‍ ബസ്റ്റാന്റില്‍ നിന്നും ചെറുപുഴവരെ ബസ്സിന് പോയി. ചെറുപുഴയില്‍ നിന്നും ഉച്ചഭക്ഷണത്തിനുശേഷം ജീപ്പിലായിരുന്നു യാത്ര. മലനിരകളാല്‍ സുന്ദരമായ കേരളത്തെ കണ്ടാസ്വദിക്കാന്‍ ഈ യാത്രയില്‍ എനിക്കുകഴിഞ്ഞു. അതുവരെ പരിചയമില്ലാത്ത മുഖങ്ങളായിരുന്നു എല്ലാമെങ്കിലും ജീപ്പുയാത്ര കഴിയു്പോഴേക്കും എല്ലാവരും പരിചിതരായി. കേരളത്തിലെ ഒട്ടുമിക്ക ജില്ലകളില്‍ ഉള്ളവരും ഇവിടെ ഉണ്ട്. കുട്ടികളായി ആറുപേര്‍ മാത്രം. ജീപ്പു നിന്നിടത്തുനിന്നും ആറോ ഏഴോ കിലോമീറ്റര്‍ നടക്കാനുണ്ട്െന്ന് പപ്പന്‍ മാഷ് പറഞ്ഞപ്പോള്‍ ഞാന്‍ എന്റെ മുതുകിലേക്കുനോക്കി. മറ്റൊന്നുമല്ല. നാലുദിവസത്തേക്കുവേണ്ട വസ്ത്രങ്ങളും ലഘുഭക്ഷണങ്ങളുമടങ്ങിയ ഒരു വലിയ ബാഗ് ചുമന്നുകൊണ്ടാണ് ഞാന്‍ നില്ക്കുന്നത്.  എല്ലാവര്‍ക്കും എന്റെ അവസ്ഥ തന്നെയാണ്. ചുറ്റും കാടാണ്. ഇവിടെയെങ്ങും മനുഷ്യവാസമില്ല. നടന്ന് പകുതിയോളമായപ്പോള്‍ ഒരു കാട്ടരുവിയുടെ അരികില്‍ ചെന്നിരുന്നു. ശാന്തമായ വനാന്തരീക്ഷത്തില്‍ കളകളാരവം മുഴക്കി ജീവസ്സുറ്റതാക്കിത്തീര്‍ത്തുകൊണ്ട് പാറക്കല്ലുകളില്‍ത്തട്ടി ചിതറിത്തെറിച്ചുപായുന്ന ആ കാനനച്ചോല എന്റെ യാത്രാക്ഷീണമൊക്കെ പാടേ മായ്ച്ചുകളഞ്ഞു. വൈകുന്നേരത്തെ ചായ ആ കാട്ടരുവിയിലെ വെള്ളമായിരുന്നു. തിന്നാന്‍ കൊണ്ടുവന്ന ബിസ്കറ്റും മറ്റും തിന്നു. ഈ വനാന്തരീക്ഷം എനിക്ക് വളരെ ഇഷ്ടപ്പെട്ടു. കടലാസും പ്ലാസ്റ്റിക് കവറുകളും അരിച്ചുപെറുക്കിയാല്‍പ്പോലും കിട്ടാത്ത സ്ഥലം. അതുകൊണ്ടുതന്നെയായിരിക്കും ബിസ്കറ്റാ തിന്നതിനുശേഷം കവര്‍ ബാഗില്‍ത്തന്നെ ഇട്ടുവെക്കാന്‍ എനിക്കു സഹയാത്രികര്‍ക്കു തോന്നിയത്. വേഗം നടക്കാം ഇരുട്ടുന്നതിനു മുമ്പ് ക്യാമ്പുചെയ്യാനുള്ളസ്ഥലത്തെത്തണം എന്ന് പപ്പന്‍മാഷ് പറഞ്ഞപ്പോള്‍ ഞങ്ങള്‍ അവിടെനിന്നും നടക്കാന്‍ തുടങ്ങി. ഇടയ്ക്ക് ആഹിവാസികളുടെ ചെറിയ കുടിലുകള്‍ കണ്ടു. വികസനത്തിന്റെ ആദ്യാക്ഷരങ്ങള്‍ പോലും എത്തിപ്പെടാത്ത കുടിലുകള്‍. ആറുമണിയോടടുത്തപ്പോള്‍ലക്ഷ്യസ്ഥാനത്തെത്തി. അവിടെ ആദവാസിമൂപ്പനും രണ്ടുഭാര്യമാരും കുറച്ചുകട്ടികളും ചെറുപ്പക്കാരുമൊക്കെ ഞങ്ങളെ സ്വീകരിക്കാന്‍ ഉണ്ടായിരുന്നു. ഞങ്ങള്‍ക്കുവേണ്ടുന്ന ഭക്ഷണസാമഗ്രികള്‍ താഴെ റോഡില്‍നിന്നും ഇവിടെ വരെ ഇവര്‍ തലച്ചുമടെയി ക്കൌണ്ടുവന്നു എന്ന് കേട്ടപ്പോള്‍ എനിക്ക് അത്ഭുതമായി. ഇനിടെ എത്തുമ്പോള്‍ സംഘത്തില്‍ മാല്പതോളം പേര്‍ ഉണ്ടായിരുന്ു. ആറുമണിയാകുമ്പോഴേക്കും ഈ മലമുകളില്‍ ഇരുട്ടുപടരാന്‍ തുടങ്ങിയിരുന്നു. തണുപ്പിന് കട്ടിയും കൂടിത്തുടങ്ങി. ഏഴു മണി കഴിഞ്ഞപ്പോഴേക്ും ഒരു സ്വെറ്ററില്‍ ഒതുങ്ങാത്ത തണുപ്പു തുടങ്ങി. വീട്ടില്‍ നിന്ന് സ്വെറ്ററ്‍ വേണ്ടെന്നു പറഞ്ഞെങ്കിലും നിര്ബന്ധിച്ചാണ് എന്നെക്കൊണ്ടതെടുപ്പിച്ചത്. എടുത്തില്ലായിരുന്നെങ്കില്‍ മണ്ടത്തരമാകുമായിരുന്നെന്ന് ഇപ്പോള്‍ എനിക്കു തോന്നുന്നു. പണ്ടെപ്പോഴോ ഏലക്കായ ഉണക്കി സൂക്ഷിക്കാന്‍ കെടടിയ പാതിയിടിഞ്ഞ ഒരുകെട്ടിടത്തിലാണ് ഞങ്ങള്‍ ക്യാമ്പ് ചെയ്യുന്നത്. ഭക്ഷണത്തിനുശേഷം ക്യാമ്പ് ഫയര്‍ ഉണ്ടായി. എല്ലാവരും പരസ്പരം പരിചയപ്പെട്ടു. കിടക്കാന്‍ അകത്തു ചെന്നപ്പോള്‍ മുറിയില്‍ ഉണങ്ങിയ പുല്ല് വിരിച്ചിട്ട് അതിനുുകളില്‍ പേപ്പര്‍ വിരിച്ചതു കണ്ടു. തണുപ്പിനെ അതിജീവിക്കാന്‍ ചെറിയെരു മാര്‍ഗ്ഗമായിരുന്നു അത്. അതിനുമുകളില്‍ ബെഡ്ഷീറ്റുവിരിച്ചു കിടന്നു. ആദ്യമായാണ് ഇങ്ങനെയൊരുകിടക്കയില്‍ ഞാന്‍ കിടക്കുന്നത്. 
രാവിലെ പലരുടെയും പല്ലുകള്‍ കൂട്ടിയിടിക്കുന്ന ശബ്ദം കേട്ടാണ് എഴുനേറ്റത്. പല്ലുതേച്ച് മുഖം കഴുകാന്‍ കാട്ടരുവിയുടെ അടുത്തെത്തി. തണുത്ത വെള്ളം.റെഫ്രിജറേറ്റര്‍ തോറ്റുപോകും. 
നടത്തത്തിനിടയില്‍ കരിങ്കല്ലുകൊണ്ട് വളരെ നീളത്തില്‍ കെട്ടിയിരിക്കുന്ന ഉയരം കുറഞ്ഞമതില്‍ കണ്ടു.അത് കേരളത്തിന്റെയും കര്‍ണാടകത്തിന്റെയും അതിര്‍ത്തിയായിരുന്നു. ഉച്ചതിരിഞ്ഞുള്ളനടത്തത്തില്‍ വഴിയരികില്‍ പലയിടത്തും വലിയ കഴികള്‍ കണ്ടു. പണ്ട് ആനയെപ്പിടിക്കാന്‍ നിര്‍മിച്ച കെണിയുടെ അവശേഷിച്ച ഭാഗമാമെന്നു മനസ്സിലായി. വഴിയില്‍ ചില സസ്യങ്ങള്‍ തൊടുന്നതില്‍ നിന്നും ഞങ്ങളെ മുരിര്‍ന്നവര്‍ വിലക്കി. ആനവിരട്ടി െന്ന സസ്യം തൊട്ടാല്‍ ചൊറിഞ്ഞ് നില്ക്കാന്‍ കഴിയില്ലത്രെ. ആനപോലും ഈ സസ്യത്തെ ഭയന്നിരുന്നു. അുകൊണ്ട് ആനയെക്കെണിയില്‍ വീഴ്ത്താന്‍ ശരിയായ വഴിയില്‍ ഈസസ്യത്തെ വെട്ടിയിട്ട് കെണിക്കുഴികളിലേക്ക് കൊണ്ടുവരാന്‍ ഈസസ്യം ഉപയോഗിച്ചിരുന്നെന്ന് കൂട്ടത്തില്‍ ഒരു മാഷ് പറഞ്ഞുതന്നു. 
പെട്ടെന്ന് എന്റെ മുന്നിലുണ്ടായിരുന്ന മരകൊമ്പില്‍ വലിയൊരു പാമ്പിനെക്കണ്ടു. നേരുപറഞ്ഞാല്‍ അതുഞങ്ങളുടെ വഴിമുടക്കിയിരുന്നു. ഹനുമാന്‍ കദളിത്തോട്ടത്തില്‍ വഴിമുടക്കിയ്യി ക്കിടന്ന കഥ എന്തിനോ ഞാനപ്പോള്‍ ഓര്‍ത്തുപോയി. അന്നേദിവസം ക്യാമ്പ്ഫയറില്‍ ഞാനൊരു നയാടിക്കളിപ്പാട്ടുപാടി. ഈ പാട്ട് നന്നേ പരിചയമുള്ളതുകൊണ്ടാണോ എന്നറിയില്ല അന്ന് അവിടെ ഭക്ഷണം കഴിക്കാന്‍ വന്ന ചില ആദിവാസിക്കുട്ടികളും മറ്റും അത് ശ്രദ്ധിച്ചീരുനനു. അന്നുരാത്രി തിരുവനന്തപുരത്തുനിന്നും കൊച്ചിയില്‍ നിന്നുമുള്ള രണ്ട് ചേട്ടന്മാര്‍ ഈ പാട്ടു പകര്‍ത്തിയെടുത്തതിനുശേഷമാണ് കിടന്നത്. 
കൂട്ടത്തില്‍ ഒരു കവിയുണ്ടായിരുന്നു. തൃശ്ശൂരില്‍ നിന്നുമാണ്. ആ ചേട്ടന്‍ വന്നതെന്നു തോന്നുന്നു. എന്നും രാവിലെ കാട്ടരുവിയുടെ തീരത്ത് പാറയുടെ മുകളില്‍ ഒരു ബുക്കും പെന്നുമായി ഇരിക്കുന്നതു കാണാം. 
ഇന്നത്തെ യാത്രയില്‍ വഴിയരികില്‍ ആനപ്പിണ്ടവും ആനയുടെ കാല്പാടും കണ്ട് ഞങ്ഹള്‍ കര്‍ണാടക ഫോറസ്റ്റ് ഗാര്‍ഡിനോട് തിരക്കി. ഈ ഭാഗങ്ങളില് മിക്കപ്പോഴും ആനവരാറുണ്ടത്രെ. വൈകുന്നേരത്തെ ടത്തത്തിനിടയില്‍ ഒരു വലിയ കൊക്കയുടെഅടുത്ത് ഞങ്ങളെത്തി. കടല്‍ നിരപ്പില്‍ നിന്നും എത്രയോ ഉയരത്തിലാണ് ഞങ്ങള്‍ നില്ക്കുന്നതെന്ന് എനിക്കപ്പോള്‍ ബോദ്ധ്യമായി. തിരിച്ചുപരുമ്പോള്‍ വഴിയോരത്ത് പണ്ടെപ്പൊഴോ കൃഷിചെയ്തിരുന്ന ഏലത്തിന്റെ ചെറിയ ചെറിയ ചെടികള്‍ കണ്ടു.

Tuesday, July 19, 2011

സ്വിച്ച് ഓഫ്

New Post
സ്വിച്ച് ഓഫ്
ശ്രീനാഥ്.കെ.വി.
ജി എച്ച് എസ് എസ് മാത്തില്‍
 ടൌണിലൂടെ നടക്കുമ്പോള്‍ ഒരു കാഴ്ച കണ്ടു. റോഡരികില്‍ ഒരാള്‍ക്കൂട്ടം. കാര്യമറിയാനുള്ളതിടുക്കത്തില്‍ വേഗം അങ്ങോട്ടുചെന്നു. ഒരു പയ്യന്‍ ചോരയില്‍ക്കുളിച്ച് പിടയുന്നു. അവന്റെ അരികിലായി തകര്‍ന്ന ഒരു ബൈക്കും കണ്ടു. ചുറ്റലും പൊതിഞ്ഞ ആളുകളെല്ലാം മൊബൈലില്‍ ദൃശ്യം പകര്‍ത്തുന്നു. ഉടനെ ഞാന്‍ എന്റെ പോലീസ് സുഹൃത്തിന്റെ മൊബൈലിലേക്കു വിളിച്ചുപറഞ്ഞു. "ഹലോ നീ ഉടനെ ടൌണ്‍വരെ ഒന്നു വരണം. ഇവിടെ ഒരു പയ്യന്‍ ആക്സിഡന്റില്‍ പെട്ടിരിക്കുകയാണ്". ഇത്രയും പറഞ്ഞ് ഞാന്‍ ഫോണ്‍ കട്ടുചെയ്തു. 
ആ പയ്യനെ എങ്ങനെയെങ്കിലും ഹോസ്പിറ്റലില്‍ എത്തിക്കാന്‍ വേണ്ടി ഞാന്‍ പല വണ്ടിക്കും കൈകാണിച്ചു. എന്നാല്‍ ഒരാളും വണ്ടി നിര്‍ത്തിയില്ല. 
അവനെ രക്ഷിക്കാനുള്ള വെപ്രാളംകൊണ്ട് രണ്ട് മിനിട്ടിനുശേഷം ഞാന്‍ പോലീസ് സുഹൃത്തിനെ വീണ്ടും വിളിച്ചപ്പോള്‍ കേട്ടു. "താങ്കള്‍ വിളിക്കുന്നയാള്‍ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണ്. ദയവായി അല്പസമയത്തിനുശേഷം ശ്രമിക്കൂ".   

Monday, March 7, 2011

ഒരു മാമ്പഴക്കാലാനുഭവം-ഹര്‍ഷ.പിവി

ഒരു മാമ്പഴക്കാലാനുഭവം-
ഹര്‍ഷ.പിവി
മഴക്കാലത്തിലെ നല്ല മഴയുള്ള ഒരു ദിവസം .ആ ദിവസത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ടായിരുന്നു. അന്ന് എന്റെ ഏഴാം ജന്മദിനമായിരുന്നു. ഇതി പ്രമാണിച്ച് ഞാനന്ന് സ്കൂളില്‍ പോയിരുന്നില്ല. സാധാരണയായി എല്ലാവര്‍ക്കും പിറന്നാള്‍ദിവസം മിഠായിയുമായി സ്കൂളില്‍പോകാന്‍ വലിയ ആഗ്രഹമായിരിക്കും. എന്നാല്‍ എന്റെ ആഗ്രഹം നേരെ തിരിച്ചാണ്. കാരണം അന്ന് വീട്ടില്‍ ബന്ധുക്കളും മറ്റും വരുന്ന വിവരം ഞാന്‍ നേരത്തേ അറിഞ്ഞിരുന്നു. 
രാവിലെ അമ്പലത്തില്‍ പോയി തിരിച്ചുവരുമ്പോഴേക്കും അമ്മ പായസം ഉണ്ടാക്കി. അയല്‍വീടുകളിലുംമറ്റും പായസവും മിഠായിയും കൊടുത്തു. അവര്‍ സ്കൂളില്‍ പോകാത്തതിന്റെ കാരണം അന്വേഷിക്കുന്നതിന്നു മുമ്പേതന്നെ ഞാന്‍ അവിടെനിന്ന് തടിതപ്പി. എന്റെ ഇളയമ്മയുടെ വീട് കുറച്ചകലെ ആയിരുന്നു. പായസവുമായി അവിടേക്ക് പോകാന്‍ ഞാന്‍ തീരുമാനിച്ചു. എന്നെ ഒറ്റയ്ക്ക് പറഞ്ഞയക്കാന്‍ അമ്മയ്ക്ക് ധൈര്യമില്ലാത്തതിനാല്‍  

Wednesday, January 19, 2011

ഇരുട്ട്-വിജയശാന്തി.കെ.വി.

ഇരുട്ട്
വിജയശാന്തി.കെ.വി.സമയം അഞ്ചിനോടടുത്തതേയുള്ളൂ. പക്ഷേ കാവിന്റെ അടുത്ത് നല്ല ഇരുട്ടുണ്ട്. ഇന്ന് സ്കൂളില്‍നിന്ന് നടക്കാന്‍തുടങ്ങുമ്പോള്‍തന്നെ ഒന്ന് നിശ്ചയിച്ചതാണ്. പോകുന്ന വഴിക്കുള്ളകാവില്‍ സെക്കോയ മരമുണ്ടോ എന്നു നോക്കണം.അതിനൊത്തിരി പൊക്കമുണ്ടെന്ന് ടീച്ചര്‍ പറഞ്ഞിട്ടുണ്ട്. ഞങ്ങള്‍ അഞ്ചുപേരുണ്ട്. എല്ലാവരുടേയും വീടുകള്‍ തമ്മില്‍ ഓരോ പറമ്പിന്റെ വ്യത്യാസമേയുള്ളൂ. കാവിന്റെ അകത്തേക്ക് കടക്കുന്നിടത്ത് എത്തിയപ്പോള്‍ ഞാന്‍ പെട്ടെന്നു നിന്നു. പുറകില്‍ നടക്കുന്ന ആതിരയെ വിളിച്ചു. ചാമ്പങ്ങയുള്ളവീട്ടിലെ അമ്മൂമ്മ കാണുന്നുണ്ടോ എന്നു നോക്കണം. ഞാന്‍ മെല്ലെ പറഞ്ഞു. വീണ ചാമ്പങ്ങ പെറുക്കുന്നതിനുപോലും വഴക്കുപറയുന്ന കൂട്ടത്തിലാണ്. വഴക്കുപറയുന്നതു കാര്യമല്ലെന്നുവയ്ക്കാം. പക്ഷേ, കാര്യം വീട്ടിലറിയും. ഇന്നുരാവിലെകൂടി അച്ഛന്‍ ശട്ടംകെട്ടിയതാണ്. ആ കാവിന്റെ ഭാഗത്തേക്കൊന്നും പോകരുത്. അതെന്താ അങ്ങനെ?. ആരും അങ്ങോട്ടു പോകാറില്ല എന്നതുശരിതന്നെ. പക്ഷേ, ഒരിക്കല്‍ പോയിനൊക്കിയാലല്ലേ എന്തു സംഭവിക്കുമെന്നു പറയാന്‍ പറ്റൂ. ഈ ന്യായങ്ങളെല്ലാം മനസ്സിലുണ്ടെങ്കിലും അച്ഛനോട് ഒന്നും പറയാന്‍ ധൈര്യം വന്നില്ല. വഴിയില്‍ നിന്ന് നോക്കിയാല്‍ കാവിന്റെയുള്ളിലേക്ക് കാണാന്‍ പറ്റില്ല. മുന്നില്‍ ഒരു നിരയിലായി ആറേഴു തടിച്ച മരങ്ങളുണ്ട്. കാലനക്കമില്ലാതെ ഒരുമരത്തിന്റെ  അരികിലൂടെ ഉള്ളിലേക്കു കടന്നു. അതിനുള്ളിലേക്ക് വെളിച്ചം തീരെ കടക്കുന്നില്ല. മാറാല പിടിച്ചതുപോലെ നിറയെ വള്ളികളാണ്. ഒരുവിധം അതിനുള്ളിലൂടെ തല ഉള്ളിലേക്കിടുമ്പോള്‍ പിറകില്‍ നിന്ന് ആതിരയുടെ ഉച്ചത്തിലുള്ള കരച്ചില്‍ കേട്ടു. ഞാനോടിച്ചെന്നു. അവളാകെ പേടിച്ചു വിറക്കുകയാണ്. കരച്ചിലിനിടയില്‍ വിക്കി വിക്കി അവള്‍ പറഞ്ഞു. പാമ്പ്, പാമ്പ്. അടുത്ത നിമിഷം ഞാന്‍ നിന്നിടത്തുനിന്ന് ഒരു കാല്‍പിന്നോട്ടു വച്ചു. പെട്ടെന്ന് ഉള്ളില്‍ ഒരു ഞെട്ടലുണ്ടായി. കാര്യം സത്യമാണ്. ആ പാമ്പ് അടുത്തനിമിഷം എന്റെ നേര്‍ക്കുവരും. പിന്നെ ഞാന്‍ ഒന്നുമാലോചിച്ചില്ല. അവരെ നാലുപേരെയും വിളിച്ചുകൊണ്ട് ഒറ്റ ഓട്ടമായിരുന്നു. സമയം ഏറെ വൈകി. ഇപ്പോള്‍ അമ്മ അന്വേഷിച്ചുവരും. കഷ്ടിച്ച് അടുത്ത പറമ്പ് കടന്നതേയുള്ളൂ. അമ്മ വരുന്നത് ദൂരെ നിന്നു കണ്ടു.
മഴപെയ്യാന്‍ തുടങ്ങി. ഇന്നലെ വാവായിരുന്നെന്ന് ആതിരയുടെ വല്യമ്മ പറഞ്ഞുകേട്ടിരുന്നു. അതുകൊണ്ട് ഇന്ന് മഴ കനക്കും. കാറ്റുവീശാന്‍ തുടങ്ങി. ഇലകളെല്ലാം പാറിക്കളിക്കുന്നതുകണ്ടപ്പോള്‍ എനിക്കു വല്ലാതെ പേടിയായി. അമ്മയുടെ അടുത്തേക്ക് പെട്ടെന്ന് നടന്നു. അമ്മയുടെ കയ്യില്‍ ബാഗും കുടയും കൊടുത്ത് നടത്തത്തിനു വേഗം കൂട്ടി. വൈകിയതിനുള്ള ശകാരമെല്ലാം മഴക്കോളിനിടയില്‍ കേട്ടില്ലെന്നു നടിച്ചു. റബ്ബര്‍തോട്ടം കഴിഞ്ഞ് ആളൊഴിഞ്ഞ വീട്ടിന്റെ അടുത്തെത്തിയപ്പോള്‍ ഏട്ടനോടിവരുന്നതുകണ്ടു. വന്ന പാടെ പറഞ്ഞു. അമ്മേ, കുഞ്ഞിനെയും കൂട്ടി എങ്ങോട്ടാ പോകുന്നത്?ആട വീടൊന്നൂല്ല. എല്ലാം കാറ്റില്‍ പാറിപ്പോയി. അമ്മയിപ്പോള്‍ വീഴുമെന്ന് എനിക്കുതോന്നി. അമ്മ അത്രയും വിഷമിച്ചിരിക്കുന്നത് ഞാനതുവരെ കണ്ടിട്ടില്ല. ഞങ്ങളെല്ലാവരും ഓടി വീട്ടിലെത്തിയപ്പോള്‍ അച്ഛന്‍ എന്നെ അടുത്ത വീട്ടിലേക്കു പറഞ്ഞയച്ചു. മേല്ക്കൂരയെല്ലാം നനഞ്ഞ് പൊട്ടിപ്പോകാറായ ചോര്‍ന്നൊലിക്കുന്ന എന്റെ വീട് നോക്കി ഞാന്‍ കണ്ണുനീര്‍ വാര്‍ത്തു.

Tuesday, January 18, 2011

തെങ്ങും ചതിക്കും-അബുദേവ് . സി

തെങ്ങും ചതിക്കും.-അബുദേവ്.സി


അന്നൊരു ബുധനാഴ്ചയായിരുന്നു. എനിക്ക് നല്ല ഓര്‍മ്മയുണ്ടത്. സ്കൂള്‍ പ്രവൃത്തിദിവസമായിരുന്നിട്ടും ഞാനന്ന് പോയില്ല. കാരണം എന്റെ അമ്മായിയുടെ ഓര്‍മ്മദിവസമാണന്ന്. എനിക്ക് സന്തോഷമാണ് തോന്നിയത്. കാരണം എന്റെ നാല് ഏട്ടന്മാരെയും ഒരുമിച്ചുകാണാന്‍ പറ്റുന്നത് അന്നാണ്. രാവിലേതന്നെ ഞാനും അച്ഛനും അമ്മയും വീട്ടില്‍ നിന്നിറങ്ങി പള്ളിയിലേക്കുപോയി. അച്ഛന്റെ മുഖത്ത് ഒരു നിഴല്‍ വീണതുപോലെ എനിക്കുതോന്നി. ഏറ്റവും പ്രിയപ്പെട്ട പെങ്ങളെ നഷ്ടപ്പെട്ടതിന്റെ ദുഖമാണതെന്ന് എനിക്കു മനസ്സിലായി. ഇതേ ഭാവം തന്നെയാണ് എനിക്ക് ചേട്ടായിമാരുടെ മുഖത്തും കാണാന്‍ കഴിഞ്ഞത്. പക്ഷേ അവ കൂടുതല്‍ ഗാഢമായിരുന്നു. ചെറുപ്പത്തിലേ  അനാഥരായ അവരെ ഒരച്ഛന്റെ വാത്സല്യം നല്കി വളര്‍ത്തിയ എന്റെ അച്ഛനോട് എനിക്ക് വളരെയധികം ബഹുമാനം തോന്നി. പള്ളിയിലെ പ്രാര്‍ത്ഥന ഏകദേശം ഒമ്പതുമണിയോടെ അവസാനിച്ചു.
അതിനുശേഷം ഞങ്ങളെല്ലാവരും കൂടി ഇടവരമ്പിലെ വീട്ടിലേക്കു വന്നു. നല്ല ഫലവൃക്ഷങ്ങളുള്ള പറമ്പാണ് ഇടവരമ്പില്‍. ചാമ്പങ്ങയും ഞാവലും പേരയ്ക്കുയും എല്ലാം. ഞാനും ചേട്ടന്മാരും കൂടി അവ പറിക്കുന്നതിലേര്‍പ്പെട്ടു.മൂത്ത ചേട്ടന്‍ മാത്രം അച്ഛനോട് എന്തോ വലിയ ചര്‍ച്ചയിലാണ്. കാരണം അവനാണല്ലോ കുടുംബകാര്യങ്ങളെല്ലാം നോക്കുന്നത്. എന്നെക്കാള്‍ ഇരുപത് വയസ്സിന് മൂപ്പാണെങ്കിലും ഞാന്‍ അവരെ എടാ, നീ, എന്നൊക്കെയാണ് വിളിക്കാറ്. വളര്‍ത്തുദോഷം. അല്ലാതെന്തുപറയാന്‍. ഞങ്ങളുടെ കളികള്‍ കഴിഞ്ഞതിനുശേഷം തിരിച്ചുവന്നപ്പോഴേക്കും കാപ്പി റെഡി. കാപ്പി കുടികഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴാണ് ഞാന്‍ എന്റെ തനിസ്വരൂപം കാണിച്ചുതുടങ്ങിയത്. അവിടെക്കണ്ട പണിയായുധങ്ങള്‍ ഓരോന്നായി ഉപയോഗിച്ചുതുടങ്ങി. ഒടുവിലാണ് ഞാനതുകണ്ടത്. തെങ്ങുകയറാനുപയോഗിക്കുന്ന ക്ലൈംബര്‍. എന്റെ ചേട്ടന്‍ അതുപയോഗിച്ച് വളരെ വേഗത്തില്‍ തെങ്ങില്‍കയറുന്നത് ഞാനെന്നും അത്ഭുതത്തോടെ നോക്കിനില്ക്കാറുണ്ട്. ഞാന്‍ അങ്ങനെ ക്ലൈംബര്‍ പഠിക്കാന്‍ തീരുമാനിച്ചു.
ആ ക്ലൈംബര്‍ കേടായതാണെന്ന ഉപദേശം സ്വീകരിക്കാതെ ഞാന്‍ പഠിത്തം തുടങ്ങി. ചേട്ടന്‍ ക്ലൈംബര്‍ താല്കാലികമായി ശരിയാക്കിയതിന്റെ ബലത്തില്‍ ഞാന്‍ ഒരു തവണ തെങ്ങിന്റെ തലവരെ കയറി. എവറസ്റ്റ് കീഴടക്കിയവന്റെ ഗമയായിരുന്നു അപ്പോഴെനിക്ക്. പിന്നെ ഞാന്‍ വീണ്ടും എവറസ്റ്റ് കീഴടക്കാന്‍ തുടങ്ങി. വീട്ടിലേക്ക് കയറിവരാന്‍ അമ്മ നിര്‍ദേശിച്ചതോടെ അവസാനവട്ടം കയറ്റം എന്നും പറഞ്ഞ് ഞാന്‍ ഒന്നുകൂടെ തെങ്ങില്‍ കയറി. മുക്കാല്‍ ഭാഗം കയറിയപ്പോഴേക്കും ക്ലൈംബറിന്റെ ഇരുമ്പുകയര്‍ പൊട്ടി ഞാന്‍ താഴെ വീണു. തൊലിക്കും മനസ്സിനും നല്ലകട്ടിയായതിനാല്‍ പുറമെ മുറിവൊന്നും പറ്റിയിരുന്നില്ല. ഞാന്‍ നടന്ന് വീട്ടിലേക്കു കയറിയപ്പേഴേക്കും ഏട്ടന്മാര്‍ ഒടിയെത്തിയിരുന്നു. വേദനകൊണ്ട് പുളയുകയായിരന്നു ഞാന്‍. കരയില്ലെന്ന് ശപഥം ചെയ്തിരുന്നതിനാല്‍ ഒരുതുള്ളി കണ്ണുനീരുപോലും വന്നില്ല. പിന്നീടാണ് മനസ്സിലായത് വലതുകാലിലെ നാലു വിരലുകളും പൊട്ടിയിട്ടുണ്ടെന്ന്. പുളിങ്ങോം മഖാം ഉറൂസായതിനാല്‍ ആശുപത്രിയിലെത്താനും വളരെ വൈകി. ആ അനുഭവം മൂലം രണ്ടുമാസം കാലില്‍ പ്ലാസ്റ്ററിട്ടു കിടക്കേണ്ടി വന്നു.

Wednesday, January 12, 2011

ഇമ്മിണി വല്യ കുരുത്തക്കേടുകള്‍-നിയാസ്. എം.


ഇമ്മിണി വല്യ കുരുത്തക്കേടുകള്‍-    -നിയാസ്. എം.


അന്ന് ഞാന്‍ അഞ്ചാംക്ലാസില്‍ പഠിക്കുകയായിരുന്നു. മൂന്നു കെട്ടിടങ്ങളുള്ള അരവഞ്ചാല്‍ യു.പി. സ്കൂളിലായിരുന്നു പഠിച്ചത്. അതിനെ തഴുകിക്കൊണ്ട് ഒഴുകുന്ന ഒരു തോട്. അതിന്റെ കരയില്‍ ഒരു ഹെല്ത്ത്സെന്റര്‍. അതിനപ്പുറത്തായി തോടിന്റെ മറുകരയില്‍ തോട്ടിലേക്ക് ചാഞ്ഞുനില്ക്കുന്ന കനിപ്പഴത്തിന്റെ മരങ്ങള്‍. വേനല്ക്കാലമായതിനാല്‍ തോടുപോലെ ഒഴിഞ്ഞവയറുമായി നില്ക്കുകയാണ് മരങ്ങള്‍. മറുകരയില്‍ നിന്ന് തോടിനുകുറുകെ വളഞ്ഞുകുനിഞ്ഞ് നില്ക്കുകയാണ് അതിലൊരു മരം. ഇന്റര്‍വെല്‍ സമയങ്ങളില്‍ ഞങ്ങള്‍ കുറച്ചുപേര്‍ അവിടെ കാക്കകളിക്കാന്‍ പോകുമായിരുന്നു. അവിടെ കളിക്കാന്‍ പോകുന്നവര്‍ ക്ലാസിലെ ഇമ്മിണി വല്യപോക്കിരിമാരാണ്.ഈ ചെറിയവന്‍ അതിലൊരു അംഗവുമാണ്.
ഒരു ദിവസം ഉച്ചകഴിഞ്ഞുള്ള പിരിയഡില്‍ ടീച്ചര്‍ ഇല്ലായിരുന്നു. ഞങ്ങളുടെ ക്ലാസി ല്‍ കല്ലിട്ടില്ലെങ്കിലും കുറുക്കന്‍മാരെ വെല്ലുന്ന ശബ്ദമാണ്. അതുകൊണ്ടുതന്നെ നമ്മുടെ ഹിന്ദിടീച്ചര്‍ ആയ ദേവരാജന്‍മാസ്റ്റര്‍ വന്ന് ഞങ്ങളെ പുറത്തുവിട്ടു. വിടുമ്പോള്‍ ടീച്ചര്‍ വന്നാല്‍ കയറണം എന്നും പറഞ്ഞു. എന്നാല്‍ പുറത്തിറങ്ങിയ ഞങ്ങള്‍ പോക്കിരികള്‍ ആദ്യം പോയത് തോട്ടിലെക്കാണ്. അവസാനം മരത്തില്‍ കയറുന്നയാള്‍ കാക്ക എന്ന നിയമം ഉള്ളതിനാല്‍ ഞങ്ങളെല്ലാവരു മത്സരിച്ചോടിയിരുന്നു. അങ്ങനെ ഞങ്ങളവിടെ കളിക്കാന്‍ തുടങ്ങി. എന്നാല്‍ ഇതിനിടയില്‍ മറ്റൊരു ടീച്ചര്‍ ക്ലാസിലെത്തി. ഇത് ഞങ്ങളെ അറിയിക്കാന്‍ വന്ന സുഹൃത്ത് ആസിഫിനെ ഞങ്ങള്‍ തിരിച്ചയച്ചു. അവനത് ഇന്റര്‍വെല്‍ സമയത്ത് മുതിര്‍ന്ന ക്ലാസുകാരോടുപറഞ്ഞു. അങ്ങനെ സ്കൂളിലെ ആണ്‍കുട്ടികള്‍ മുഴുവന്‍ ഞങ്ങളെ തിരക്കി അവിടെയെത്തി. ഇത് ദൂരെ നിന്ന് കണ്ട ഞങ്ങള്‍ മറുകരയിലുള്ള കയ്യാലക്കപ്പുറത്ത് ഒളിച്ചുനിന്നു. കുറച്ചുകഴിഞ്ഞ് ഞങ്ങളെക്കാണാതെ അവര്‍ തിരിച്ചുപോകാന്‍ തുടങ്ങി. ആസമയത്ത് ഞങ്ങളിലുള്ള നന്ദു എന്നവന്‍ മെല്ലെ എഴുനേറ്റുനിന്നു. പെട്ടെന്ന് ഒരുത്തന്‍ തിരിഞ്ഞുനോക്കി. അവന്‍ നന്ദുവിനെ ക്കണ്ടു. ആ നിമിഷം മുതല്‍ ഞങ്ങള്‍ അവിടെനിന്ന് ഓട്ടമായി. തേനീച്ചക്കൂട്ടം പോലെ ഞങ്ങളുടെ പിറകെ അവരുമുണ്ടായിരുന്നു. പെട്ടെന്ന് ഒരു പട്ടിയുടെ കുര. നോക്കുമ്പോള്‍ ഒരു പട്ടി മുന്നില്‍. ചെകുത്താന്റെയും കടലിന്റെയും നടുക്കായതുപോലെ ഞങ്ങളൊന്നു പകച്ചു. പെട്ടെന്ന് ഞങ്ങള്‍ക്ക് ഒരു കാര്യം മനസ്സിലായി.അതിനെ കെട്ടിയിട്ടുണ്ട്. ഞങ്ങള്‍ അവിടെനിന്ന് വലത്തോട്ട് ഒരു ഓട്ടം വച്ചുകൊടുത്തു. തോട്ടത്തില്‍ പണിഎടുത്തുകൊണ്ടിരുന്നവര് ഞങ്ങളോട് എന്താണെന്നുചോദിച്ചു. ഞങ്ങളിലെ കുസൃതിക്കാരനായ നന്ദു പിന്നെയും യൊരടവെടുത്തു. അവന്‍ സഞ്ചുകാക്ക സഞ്ചുകാക്ക എന്നുപറഞ്ഞുകൊണ്ടിരുന്നു. സഞ്ചു എന്നുപറഞ്ഞാല്‍ ഞങ്ങളിലൊരുവനായ സഞ്ചയ് യെ യാണ് സൂചിപ്പിക്കുന്നത്. പെട്ടെന്ന് ഒന്നരമീറ്റര്‍ വീതിയുള്ള ഒരു തോട് ഞങ്ങള്‍ തുളളിക്കടന്നു. അതിനിടയ്ക്ക് ശരത്തിന്റെ കാല് മുറിഞ്ഞു. അതുകൊണ്ടവന് വേഗത്തില്‍ ഓടാന്‍ കഴിയുന്നില്ല. ഒരുത്തനെ മാത്രം ഉപേക്ഷിച്ച് ഞങ്ങള്‍ ഓടുന്നതുശരിയല്ല. അതുകൊണ്ട് ഞങ്ങള്‍ അവിടെനിന്ന് ഒരു കുറുക്കുവഴിയിലൂടെ സ്കൂളിലേക്കുതിരിച്ചു. ഞങ്ങളുടെ മറ്റൊരുസങ്കേതമായ കശുമാവിന്‍ ചുവട്ടില്‍ ഇരുന്നു. ഞങ്ങളുടെ പിറകെ ഒരു സ്കൂള്‍ മൊത്തം വന്നു. അവര്‍ ഞങ്ങളെ ടീച്ചറുടെ സമീപത്തേക്ക് ആനയിച്ചു. ഞങ്ങളുടെയൊക്കെ പേടിസ്വപ്നമായ എന്നാല്‍ സ്നേഹത്തിന്റെ നിറകുടമായ ശൈലജടീച്ചറുടെ അടിത്തേക്കാണ് കൊണ്ടുപോയത്. നീണ്ട് മെലിഞ്ഞ ശരീരവും പാതി നരച്ച് കെട്ടിവച്ച മുടിയും ഇളം കറുപ്പുമുള്ള ടീച്ചറെ കണ്ടാല്‍ ആരായാലും ഒന്ന് ബഹുമാനിക്കും. ദേഷ്യം വന്നാല്‍ നല്ലവണ്ണം അടിക്കുന്ന ടീച്ചറുടെ അടുത്തേക്ക് പോയത് പേടിച്ചുകൊണ്ടാണ്. എന്നാല്‍ ടീച്ചര്‍ ഞങ്ങളെ താക്കീത് തന്ന് വിട്ടയയ്ക്കുകയാണ് ചെയ്തത്. ഈ സംഭവം എന്നും ഓര്‍ക്കാനുള്ള ഒരു സ്കൂളനുഭവമായി മാറിയിരിക്കുന്നു.