Friday, September 11, 2015

 സാംസ്കാരിക വേദി
മാത്തില്‍ ഗവ.ഹയര്‍സെക്കന്ററി വിദ്യാര്‍ത്ഥികളുടെ സാംസ്കാരി കൂട്ടായ്മയായ സാംസ്കാരികവേദിയുടെ നേതൃത്വത്തില്‍ നടത്തിയ നാട്ടുരുചിമേള എന്ന പരിപാടി പുതുമയാര്‍ന്നതായി. കമ്പോളത്തെ ആശ്രയിക്കാത്ത വസ്തുക്കള്‍ ഉപയോഗിച്ച് വീടുകളില്‍ തയ്യാറാക്കിയ നാന്നൂറോളം വിഭവങ്ങളാണ് കുട്ടികള്‍ കൊണ്ടുവന്നത്.
സ്കൂള്‍വരാന്തയില്‍ നിരത്തിവച്ച വിഭവങ്ങള്‍ കാണാനും രുചിക്കാനും യുപിക്ലാസിലെയും ഹൈസ്കൂള്‍ ക്ലാസിലെയും കുട്ടികളും എത്തിയിരുന്നു. ജൈവകര്‍ഷകനും പ്രകൃതിജീവനപ്രചാരകനുമായ ആലക്കാട്ടെ എം.പി കുഞ്ഞിക്കൃഷ്ണനാണ് പരിപാടി ഉദ്ഖാടനം ചെയ്തത്.അദ്ദേഹം കൊണ്ടുവന്ന താളുകറി എല്ലാക്കുട്ടികള്‍ക്കും കഴിക്കാന്‍ കൊടുത്തു.വൈച്ചപ്പുളി ഇട്ടുവച്ച വയലറ്റുതാളുകറി കുട്ടികള്‍ക്ക് പുതിയ അനുഭവമായി.പ്രകൃതിജീവനവും ജൈവകൃഷിയും കൊണ്ട് രോഗങ്ങളില്ലാതെ ജീവിക്കാന്‍ കഴിയും എന്ന് അദ്ദേഹം പറഞ്ഞു.വേവിക്കാത്ത ചമ്മന്തികള്‍,വേവിച്ച ഇലക്കറികള്‍ ,വാഴ വിഭവങ്ങള്‍, ചക്ക വിഭവങ്ങള്‍, ഇങ്ങനെ രുചികരവും പോഷകസമൃദ്ധവുമായ അനേകം വിഭാഗത്തിലുള്ള വിഭവങ്ങള്‍ കുട്ടികള്‍ കൊണ്ടുവന്നിരുന്നു.

No comments:

Post a Comment