Sunday, November 21, 2010

ശിക്ഷ-മനോജ്.എം

ശിക്ഷ
മനോജ്.എം,പ്ലസ് വണ്‍ സയന്‍സ്
ഞാന്‍ ചെന്നാംകോട് എ.എല്‍.പി.സ്കൂളില്‍ നാലാംക്ലാസില്‍പഠിക്കുന്ന സമയം. ആ സമയത്ത് എന്റെ പ്രിയപ്പെട്ട അദ്ധ്യാപകന്‍ എനിക്കൊരു സമ്മാനം തന്നു. ഒരോണസമ്മാനം. ആ അനുഭവം ഞാനിവിടെക്കുറിക്കാം.
ചെന്നാംകോട് എ.എല്‍.പി.സ്കൂള്‍. എന്റെ പ്രിയപ്പെട്ട വിദ്യാലയം. ഞാനും പഠനം തുടങ്ങിയ വിദ്യാലയം. അവിടെ അവസാനവര്‍ഷമാണ് ഞാന്‍ പഠിക്കുന്നത്. അതായത് നാലാം ക്ലാസില്‍. എല്‍.പി സ്കൂളായതിനാല്‍ നാലാംക്ലാസുകാര്യ ഞങ്ങള്‍ അതായത് ഞാനടക്കമുള്ള കുട്ടിപ്പട്ടാളം-അവിടുത്തെ സീനിയറായി വിലസുന്ന കാലം. മൂക്കില്ലാരാജ്യത്ത് മുറിമൂക്കന്‍ രാജാവ് എന്നുകേട്ടിട്ടില്ലേ. അങ്ങനെയുള്ള ഒരുവനായിരുന്നു അന്ന് നാലാംക്ലാസിലെ എന്റെകൂട്ടുകാര്‍ക്കിടയില്‍ ഞാന്‍. അവിടെ മലയാളം മീഡിയത്തില്‍ പഠിപ്പിക്കുന്ന അദ്ധ്യാപകര്‍ അവിടത്തെ മലാര്‍ണാടക ഭാഷ മനസ്സിലാകാത്ത പാവം കണ്ണൂര്‍ജില്ലാദേശക്കാരായിരുന്നു. അവിടെ കര്‍ണാടകവും മലയാളവും മിക്സ് ചെയ്യാതെയും മിക്സ് ചെയ്തും പറയുന്ന എന്റെ വില ഒന്ന് വേറെതന്നെയാണ്. എന്റെ ക്ലാസ്ടീച്ചറാണ് രാജലക്ഷ്മി ടീച്ചര്‍.ടീച്ചര്‍ ഒരു പാവമാണ് എന്നാണ് ഞാന്‍കരുതിയിരുന്നത്. ആ കരുതല്‍ ശരിയുമായിരുന്നു. രാജലക്ഷ്മി ടീച്ചര്‍ സ്ഥിരമായി കോപ്പിയും ഡയറിയും എഴുതാന്‍ തരുമായിരുന്നു. ഡയറി എഴുതുന്നവര്‍ സ്ഥിരമായി ഒരേ വാക്യങ്ങളാണ് എഴുതിവരാറ്. എന്നാലും ടീച്ചര്‍ ഒല്ലും പറയാറുണ്ടായിരുന്നില്ല. ഈ ഡയറിയെഴിത്ത് പരിപാടി ഒട്ടും ദഹിക്കാത്തവരുടെ കൂട്ടത്തിലെ ഒരുവനാണ് ഞാന്‍. ഇക്കാര്യം ടീച്ചര്‍ക്കും കൂട്ടികാര്‍ക്കും അറിയാവുന്നതുമാണ്. കാരണം മുന്‍വര്‍ഷങ്ങളിലും ഞാന്‍ ഇവരുടെ കൂട്ടത്തില്‍ തന്നെയാണ് ഉണ്ടായിരുന്നത്. പിന്നെ കോപ്പി ദിവസവും എഴുതും.എഴുത്തല്ല.ഒരുതരം വര. ആ എഴുത്തിന് കാരണവും ഉണ്ട്.എന്താണെന്നുവച്ചാല്‍ വീട്ടില്‍നിന്ന് അച്ഛന്റെയും വക കോപ്പി എഴുതാന്‍ പറയും. അങ്ങനെ രണ്ട് പേജ് ഒരുദിവസം. ഈ രണ്ട് പേജ് എഴുതിയിട്ടും ഇന്നും എന്റെ കയ്യക്ഷരം നമ്മുടെ നാട്ടിലെ താറിട്ട റോഡുപോലെയാണ്. ഇനി ഡയറിയെഴുത്തിന്റെ കാര്യം പറയാം. സ്ഥിരമായി ഡയറിയെഴുതാതെ വരുന്ന ഞാന്‍ എങ്ങനെയൊക്കെയോ ടീച്ചറുടെ ചീത്തകേള്‍ക്കാതെ രക്ഷപ്പെട്ടുവരികയായിരുന്നു. ദിവസവും രാജലക്ഷ്മി ടീച്ചര്‍ വാണിങ്ങ് തരുമായിരുന്നെങ്കിലും ഒന്നും സംഭവിക്കാറില്ല. ഞാനതിനിടയില്‍ ഒരുദിവസം എന്റെ ഡയറി പരിശോധിച്ചപ്പോള്‍ അതില്‍ ആവര്‍ത്തിച്ച് പന്ത്രണ്ട് പേജിലായി ,ഞാന്‍ രാവിലെ എഴുനേറ്റു,പ്രഭാതകര്‍മ്മങ്ങള്‍ ചെയ്തു,സ്കൂളില്‍ പോയി, വൈകുന്നേരം വന്നു,പഠിച്ചു,ഉറങ്ങി,ഇങ്ങനെ കണ്ടു. ഇതുകൊണ്ടുതന്നെ എന്റെ ഡയറി വളരെ തൃപ്തിപ്പെട്ടിരിക്കുകയാണ്. അങ്ങനെ വിശാലമായി ദിവസവും ക്ലാസിലെത്തിയിരുന്ന എന്നോട് ഒരു ദിവസം രാജീവന്‍ മാഷ് ചോദിച്ചു.മനോജേ, ഇന്ന് ഡയറി എടുത്തിനടാ.ഞാന്‍ ചുമല്‍ കുലിക്കിയിരിക്കാം കാരണം ‍ാജീവന്‍ മാഷ് അന്നത്തെ ഞങ്ങളുടെ ഹീറോ ആണ്. ക്ലാസില്‍കടുവയും പുറത്തുപൂച്ചയും ആയിരുന്നു, മാഷ്. മാഷിനെങ്ങനെ ഞാന്‍ ഡയറിയെഴുതാത്തകാര്യം അറിഞ്ഞു െന്നുള്ളത് എനിക്കന്ന് മനസ്സിലായില്ല. രാജലക്ഷ്മി ടീച്ചര്‍ പറഞ്ഞതായിരിക്കണം. ഈ ബോധം അന്നെനിക്കുണ്ടായിരുന്നില്ല. നാളെ ഡയറിയെഴിതാതെ വന്നാല്‍ തല്ലുകിട്ടും. മാഷ് ഇതുംകൂടെ പറഞ്ഞു. ഇന്നാണെങ്കില്‍ തല്ലുകിട്ടിയാല്‍ കിട്ടട്ടെ എന്നുവെക്കും. എന്നാല്‍ അന്നത്തെപ്രായത്തില്‍ തല്ല് എന്നാല്‍ അപൂര്‍വമാണ്. അന്ന് സ്കൂളില്‍ നിന്ന് തല്ലുകിട്ടിയാല്‍ തല്ലുകിട്ടിയവന്‍ മഹാനാണ്. അതുകൊണ്ടുതന്നെ തല്ലുകിട്ടാതിരിക്കാനാണ് എല്ലാവരും ശ്രമിക്കുക.
അങ്ങനെ അതിനു പിറ്റേദിവസവും രാജീവന്‍സാര്‍ ക്ലാസില്‍വന്നു. ടീച്ചര്‍ ക്ലാസിലുള്ളസമയം ഡയറിയൊന്നും നോക്കിയിട്ടില്ല.എന്റെഭാഗത്തുനിന്ന് ഒരു തെറ്റും ഉണ്ടാവരതെന്ന രീതിയില്‍ ഞാന്‍ ബാഗില്‍ ഡയറി തപ്പി . ഭദ്രമായി ഡയറി ബാഗിലുണ്ട്. പക്ഷേ എന്റെ ആ നിമിഷത്തിലെ വിറ എന്തുകൊണ്ടോ കൂടിക്കൊണ്ടിരുന്നു. കാരണം ഞാന്‍ അന്നും ഡയറി എഴുതിയിരുന്നില്ല. മാഷ് ആദ്യം ഡയറി ചോദിച്ചില്ല. പോകാന്‍ നേരം ചോദിക്കല്ലേ എന്ന് പ്രാര്‍ത്ഥിച്ചകൊണ്ടിരുന്ന എന്നോട് മാഷ് ഡയറി ചോദിച്ചു. മാഷ് ഒരു ഡയറി എഴുതാത്ത എന്നോട് ഇത്ര കാര്യമായി ചോദിക്കാനുള്ള കാരണം അന്നെനിക്ക് മനസ്സിലായില്ല. ഇന്ന് അത് ചിന്തിക്കുമ്പോള്‍ രാജലക്ഷമി ടീച്ചര്‍ എല്ലാവരോടുംപറഞ്ഞിരുന്നിരിക്കാം എന്നുതോന്നുന്നു. മാഷിനോട് എന്താപറയുക? ബാഗ് തപ്പിനോക്കി. ഡയറി എടുത്തിറ്റ മാഷേ. എടുത്തട്ട് വാടാ.ഒരുഗര്‍ജനം. സംഗതി പന്തിയല്ല. നേരെ വീട്ടിലേക്കുവിട്ടു. ഞാനും സുമേഷും. ഡയറി ബാഗിലുണ്ടെന്ന് സുമേഷിനോടുപോലും പറഞ്ഞില്ല. സ്കൂളിനടിത്താണ് വീട്. വീട്ടില്‍ വന്ന് കുറച്ചു തിരിഞ്ഞുകളിച്ചു. തിരിച്ച് സ്കൂളിലെത്തി. ക്ലാസില്‍ മാഷുണ്ടായിരുന്നില്ല. ടീച്ചറോട് കാര്യം പറഞ്ഞു. മാഷ് വന്നു. ചൂരല്‍ വടി കയ്യില്‍ രണ്ടെണ്ണം കിട്ടുമെന്ന് പ്രതീക്ഷിച്ച ​ന്നെ അമ്പരപ്പിച്ചുകൊണ്ട് മാഷ് വന്നപോലെ വടി മേശമേല്‍ വച്ച് ഒരു പുസ്തകം എടുത്ത് നോക്കി. ആ പുസ്തകത്തിലെക്ക് നോക്കിയ ഞാന്‍ ഞെട്ടിപ്പോയി. എന്റെ ഡയറി ആയിരുന്നു അത്. പിന്നെ ഒന്നും മാഷ് പറയാന്‍ നിന്നില്ല. ട്രൌസര്‍ പിടിച്ച് രണ്ടെണ്ണം വിശാലമായി പാസ്സാക്കിത്തന്നു. എന്റെ കണ്ണില്‍ നല്ല കണ്ണീര്‍ക്കമങ്ങള്‍  വരന്നുവന്നു. പിന്നെ മാഷിന്റെ ഡയലോഗ്. നാളെ നീ ഡയറി എഴുത്തെ വന്നാല്‍ നിന്നെ ഞാന്‍ എന്താ ചെയ്യുക എന്നു പറയാന്‍ പറ്റില്ല.

പിറ്റേദിവസവും മാഷ് ക്ലാസില്‍വന്നു. എന്താണെന്നറിയില്ല. മുമ്പ് തോന്നിയിരുന്ന ഒരുതരം ബഹുമാനമായിരുന്നില്ല മനസ്സില്‍ അതുകൊണ്ടായിരുന്നിരിക്കണം ഞാന്‍ അന്നും ഡയറി എടുത്തിരുന്നില്ല. മാഷിനോട് കാര്യം പറഞ്ഞു. മാിന്റെ വെളുത്തമുഖം ചുവക്കുന്നത് എന്റെ കണ്‍മുന്നില്‍ ഉപ്പോഴുമുണ്ട്. എന്നോട് ന എടുക്കാന്‍ പറഞ്ഞു. ഡയറി എടുത്തു. മാഷിന്റെ പിന്നില്‍ നടന്നു. മൂന്ന് ക്ലാസിലെത്തി. മുട്ടുകുത്തി ഇരിക്കാന്‍ പറഞ്ഞുെ. പരുപരുത്ത സിമന്റ്തറ. ഞാന്‍ ഇനിമുതല്‍ ഡയറി എഴുതും അങ്ങനെ പത്തു പ്രാവശ്യം പറഞ്ഞു. അങ്ങനെ രണ്ടാം ക്ലാസ് ,ഒന്നാം ക്ലാസ് ,കന്നഡ ക്ലാസുകള്‍ എന്നിങ്ങനെ ഓരോക്ലാസിലും മുട്ടുകുത്തിയിരുന്നതിലുപരി എന്റെ ക്ലാസിന്റെയും ര്പരുത്ത സിമന്റ് തറയിലുംുട്ടുകുത്തിയിരുന്നു. കുറേനേരം . പിന്നെ ഏറെക്കഴിഞ്ഞ് രാജലക്ഷ്മി ടീച്ചര്‍ വന്ന് നോക്കുമ്പോള്‍ മുട്ടുകുത്തിയിരിന്ന് കരയുന്ന എന്നെയാണ് കണ്ടത്. മാഷും വന്ന് എന്നെ എഴുനേല്പിച്ച്. കാലു നിവരുന്നില്ല. മുട്ട് ചുവന്നുവന്നിരുന്നു. ടീച്ചറുടെ കണ്ണ് നിറഞ്ഞത് ഇന്നും എനിക്കോര്‍മയുണ്ട്. ടീച്ചര്‍ എന്നെ കഞ്ഞിപ്പുരയില്‍ കൊണ്ടുപോയി കഞ്ഞി എടുത്തു തന്നു.
ഈ കാരണത്താല്‍ ഇന്നുവരെ ാന്‍ ഡയറി എഴുതാതിരുന്നിട്ടില്ല.

No comments:

Post a Comment