Monday, November 29, 2010

മായാത്ത ഓര്‍മകള്‍-നവ്യ.എന്‍.വി

മായാത്ത ഓര്‍മകള്‍-
നവ്യ.എന്‍.വി
 അത് ഒരു അവധിക്കാലമായിരുന്നു. അച്ഛന്റെ തറവാട്ടില്‍ ഞങ്ങളെല്ലാം ഒത്തുകൂടി. ഞാനും ചേട്ടനും അച്ഛന്റെ പെങ്ങളുടെ രണ്ടുമക്കളും. അങ്ങനെ എല്ലാവരും. ഞങ്ങള്‍ വന്നതറിഞ്ഞ് അയല്‍പക്കത്തെ കുട്ടികളെല്ലാം ഒത്തുകൂടി. ആകപ്പാടെ നല്ല രസം. കാക്കക്കൂട്ടില്‍ കല്ലിട്ടപ്രതീതിയാണ് ആസമയത്ത്ഞങ്ങളടെ തറവാട്ടില്‍. കുട്ികളും അച്ഛനും അമ്മയും അച്ഛമ്മയും അമ്മാവന്‍മാരും ഇളയച്ഛനും അമ്മാവന്മാരും. ആകെക്കൂടെ ഒരു ജാഥയ്ക്കുള്ള ജനങ്ങളുണ്ട്. 
ഞങ്ങള്‍ കുട്ടികള്‍ റത്തുവെള്ളകീറും മുമ്പേ ഉണരും. പാടത്തും പറമ്പിലും ചുറ്റിത്തിരിഞ്ഞ് സന്ധ്യയ്ക്കു വീട്ടില്‍ എണ്ണം കൊടുക്കും. അങ്ങനെയിരിക്കെ ഒരുദിവസം ഞങ്ങളെല്ലാവരും ഊരുചുറ്റി വീട്ടനടുത്തുള്ള ഒരു മുത്തശ്ശിയുടെ വീട്ടിലേക്കുപോയി. അവിടുത്തെ പറമ്പില്‍ നിറയെ മാങ്ങകളുണ്ട്. ആ മാങ്ങകള്‍ കാണുമ്പോള്‍കപ്പലോടിക്കത്തക്കവണ്ണം വായില്‍ വെള്ളം നിറയും. ആ മാങ്ങകള്‍ ഞങ്ങളെ നോക്കി അഹങ്കാരത്തോടെ ഒന്നു ചിരിച്ചു.അതു കണ്ടപ്പോള്‍ ഞങ്ങളുടെ ടീമിലെ പ്രായം കൊണ്ട് മൂത്തതും രൂപം കൊണ്ട് ഞങ്ങളില്‍ ഇളയവനുമായ ഒരു ചേട്ടന്‍ മാവിന്‍ മുകളില്‍ കയറി  ആ അഹങ്കാരികളായ മാങ്ങകളെ ഒന്നു പതുക്കെ തലോടി. അങ്ങനെ ഞങ്ങളെ നോക്കി ചിരിച്ച മാങ്ങകളെ ഞങ്ങളെല്ലാവരും മെല്ലെമെല്ലെ ഇല്ലാതാക്കാന്‍ തുടങ്ങി. അപ്പോള്‍ അതാ...വരുന്നു ഞങ്ങളുടെ ശബ്ദം കേട്ട് മുത്തശ്ശി. ഞങ്ങളെ കയ്യോടെ പിടികൂടി. ദിവസം ഒരുപ്രാവശ്യമെങ്കിലും മുത്തശ്ശിയുടെ വഴക്കുകേള്‍ക്കാതെ ഞങ്ങള്‍ കുട്ടികള്‍ക്ക് ഉറങ്ങാന്‍ പറ്റില്ല. അങ്ങനെ പതിവുപോലെ ഇന്നും അതുകേട്ടു. മുത്തശ്ശിയുടെ വഴക്ക് അതുവഴിവന്ന ഇളയച്ഛന്റെ ചെവിയിലുമെത്തി. അതിനാല്‍ ഇന്ന് നേരത്തെ വീട്ടില്‍ ഹാജരാകേണ്ടിവന്നു. 
അങ്ങനെ വീട്ടില്‍ വന്നിരിക്കുമ്പോള്‍ എനിക്ക് ഒരാശതോന്നി. എന്റെ കുറെക്കാലമായുള്ളസംശയത്തിന് ഇന്ന് അറുതിവരുത്തണം. സംശയമാണെങ്കിലും മറ്റുള്ളവര്‍ അതുകേള്‍ക്കുമ്പോള്‍ ഒരു വിഡ്ഢിത്തമായിരുന്നു. എന്തെന്നുവച്ചാല്‍ ഇസ്തിരിപ്പെട്ടയുടെ അടിഭാഗം തൊട്ടാല്‍ പൊള്ളുമോ? അതോ തണുക്കുമോ? അതിനാല്ഡ എന്നെക്കാള്‍ മൂന്നുനാല് ഓണം അധികമുണ്ട എന്റെ ചേട്ടന്മാരോട് ചോദിച്ചു. അവര്‍ ഒരു രസത്തിന് എന്നോടുപറഞ്ഞു. തണുക്കും തണുക്കും പിന്നെ... ഐസില്‍ കൈ വെച്ചതുപോലെയിരിക്കും. ഇതുകേട്ടപ്പോള്‍ ഇവരെക്കാള്‍ ലോകവിവരമുള്ള ചേച്ചി എന്നോടുപറഞ്ഞു. ഇസ്തിരിപ്പെട്ടി ചൂടാക്കിയാല്‍ (അപൂര്‍ണ്ണം)

No comments:

Post a Comment